സൗദിയിൽ മരുന്ന് പാക്കറ്റുകളിലെ വിലയും യഥാർത്ഥ വിലയും തമ്മിൽ വ്യത്യാസമുണ്ടാകുമോ ? വ്യത്യാസം എങ്ങിനെ കണ്ടെത്താം ?

സൌദിയിലെ ഫാർമസികളിൽ മരുന്ന് പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും യഥാർത്ഥ വിലയും തമ്മിൽ വ്യത്യാസമുണ്ടോ എന്ന കാര്യത്തിൽ സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തതത വരുത്തി.

മരുന്ന് പാക്കറ്റുകളിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നത്തിന്റെ വില കാണിക്കുന്ന ലേബൽ സ്ഥാപിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.

ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില സൌദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയുടെ ത്വമനി (طمني) ആപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കാൻ കഴിയുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ത്വമനി ആപ്ലിക്കേഷൻ ഓപ്പണ് ചെയ്താൽ മരുന്ന് പാക്കറ്റിലുള്ള ബാർക്കോഡ്, ക്യൂ.ആർ കോഡ് എന്നിവ സ്കാൻ ചെയ്ത് യഥാർത്ഥ വിലകണ്ടെത്താൻ ഉപഭോക്താവിന് സാദിക്കുന്നതാണ്.

മരുന്നുകളുടെ യഥാർത്ഥ വിലയും പാക്കേജിൽ എഴുതിയിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റിയുടെ വിശദീകരണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!