റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു; രണ്ട് സെക്കൻ്റ് വ്യത്യാസത്തിൽ രക്ഷപ്പെട്ടത് നിരവധി പേർ – വിഡിയോ

നെടുമ്പാശേരി : വെറും രണ്ട് സെക്കൻഡ് മുമ്പ് നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് പോയി. പിന്നാലെ റോഡരികിലെ വൻ മരം മുറിഞ്ഞു വീണു. 10 സെക്കൻഡ് മുമ്പ് ഒരു ബൈക്ക്, 7 സെക്കൻഡ് മുമ്പ് ഒരു സ്കൂൾ ബസ്, തൊട്ടുടനെ ഒരു കാറും മറ്റൊരു ബൈക്കും പോയിരുന്നു.

ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരമാണ് മഴ ശക്തമായതിനെ തുടർന്ന് കടപുഴകി വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം.നിരവധി പേർ വൻ ദുരന്തത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷ​പ്പെട്ടത്.

നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് കടന്നുപോയതിന്റെ തൊട്ടുപിന്നാലെയാണ് കൂറ്റൻ കാറ്റാടി മരം വീണത്. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഭാഗ്യം തുണച്ചതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. അപകടത്തിൽ ആളപായമൊന്നു ഉണ്ടായിട്ടില്ലെങ്കിലും  വൈദ്യുതി ലൈനുകളടക്കം പൊട്ടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം

 

Share
error: Content is protected !!