നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

സൌദി അറേബ്യയിലെ റിയാദിൽ മലയാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

കൊല്ലം കടയ്ക്കല്‍ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സല്‍മാന്‍ മന്‍സിലില്‍ മുഹമ്മദ് അനസ് (43) ആണ് മരിച്ചത്. ഈയാഴ്ച നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്.

ഹായിലില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഹലീം റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെന്‍ട്രല്‍കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

ഭാര്യ: ഷീജ. മക്കള്‍: സല്‍മാന്‍, ഫര്‍ഹാന്‍, ഇര്‍ഫാന്‍. സഹോദരങ്ങള്‍: താഹിര്‍, ശറഫുദ്ദീന്‍, നിസാം, ഹലീം, നദീറ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share