ആറ് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി മദീനയിൽ നിര്യാതനായി

മദീന: താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി  (47) ഹൃദയാഘാതം മൂലം സൌദിയിൽ മരണപ്പെട്ടു.

പുലർച്ചെ അഞ്ചുമണിക്ക്‌ താമസ സ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം. ആറു മാസം മുമ്പ് നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു എത്തിയതാണ്. പന്ത്രണ്ടു വർഷത്തോളമായി ഹൌസ് ഡ്രൈവർ വിസയിൽ ജോലി ചെയ്തു വരികയാണ് .

മാതാവ് നഫീസ, ഭാര്യ നസീറ, കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ എന്നിവർ സഹോദരങ്ങളാണ്.  നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറം ബ്ലോക്ക് ഭാരവാഹി ഫൈസൽ താനൂർ, യൂനുസ് എന്നിവർ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share