ജിദ്ദയിൽ 64 ചേരി പ്രദേശങ്ങൾ വികസിപ്പിക്കും; പൊളിച്ച് നീക്കൽ 88 ശതമാനം പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ ചേരികൾ പൊളിച്ച് നീക്കുന്ന പ്രവർത്തികൾ 88 ശതമാനം പൂർത്തിയായി. ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖാമി വ്യക്തമാക്കിയതാണ് ഇക്കാര്യം. നേരത്തയുള്ള പ്രവർത്തന പദ്ധതികളും, ടൈംടേബിളും അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

നിലിവലെ പ്ലാനനുസരിച്ച് 32 ചേരികളാണ് നീക്കം ചെയ്യുവാനുള്ളത്. അതിൽ 28 പ്രദേശങ്ങളിൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. ഇതിൽ ചില പ്രദേശങ്ങളിൽ അവസാന ജോലികൾ പുരോഗമിക്കുകയാണ്.

മുൻ തസഹാത്, ഖുവൈസ, അൽ അദ്ല് വ ഫള്ൽ, ഇമ്മുസലം വ കിലോ 14 എന്നീ 4 ചേരിപ്രദേശങ്ങളാണ് നീക്കം ചെയ്യാൻ ബാക്കിയുള്ളത്. ഇവ അടുത്ത മൂന്ന് മാസത്തിനകം നീക്കം ചെയ്യും. ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും.

14,000-ത്തിലധികം കുടുംബങ്ങൾക്ക് താത്കാലിക പാർപ്പിടം, 202 കുടുംബങ്ങൾക്ക് സ്ഥിരം പാർപ്പിടം, 213 പേർക്ക് തൊഴിലവസരങ്ങൾ എന്നിവ നൽകിയതായി അൽ ബഖാമി പറഞ്ഞു. കൂടാതെ മറ്റു നിരവധി സേവനങ്ങളും കുടിയൊഴിപ്പിക്കപ്പെടുന്ന ചേരി നിവാസികൾക്ക് നൽകിയതായി അദ്ദേഹം പറഞ്ഞു.

64 ചേരികളിലാണ് ജിദ്ദയിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. അതിൽ  32 എണ്ണം പൂർണമായും പൊളിച്ച് നീക്കും. ശേഷിക്കുന്ന 32 എണ്ണത്തിൽ പൊളിച്ച് നീക്കാതെ വികസന പദ്ധതികൾ നടപ്പിലാക്കിവരികായാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും താമസക്കാർക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കാനും ചേരി വികസന സമിതി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

Share
error: Content is protected !!