കഅബയുടെ ഖില്ലയിൽ പിടിച്ചും മുഖം ചേർത്ത് വെച്ചും ഹജറുൽ അസവദിനെ ചുംബിച്ചും വിശ്വാസികൾ പൊട്ടികരഞ്ഞു – വീഡിയോ

തിരക്കില്ലാതെ ഹിജിർ ഇസ്മാഈലിലൽ പ്രാർത്ഥിക്കാനും, ഹജറുൽ അസ് വദിനെ ചുംബിക്കുവാനും പ്രത്യേക പദ്ധതിയിലൂടെ വിശ്വാസികൾക്ക് അവസരമൊരുക്കും.

 

മക്ക: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ മക്കയിൽ വിശുദ്ധ കഅബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന സുരക്ഷ വേലി (ബാരിക്കേഡ്) നീക്കം ചെയ്തതോടെ ഹറം പള്ളിയും കഅബയും പൂർണമായും പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തി. പുതിയ ഉംറ സീസണ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഇന്നലെ രാത്രിയാണ് കഅബയുടെ ചുറ്റുമുള്ള ബാരിക്കേഡ് നീക്കം ചെയ്യാൻ ഭരണാധികാരികൾ നിർദേശം നൽകിയത്. തുടർന്ന് സംരക്ഷണ വേലി നീക്കുന്നതായി ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് പ്രഖ്യാപിച്ചു. ലോകത്തുടനീളമുള്ള വിശ്വാസികളുടെ ഹൃദയത്തിൽ കുളിര് കോരുന്ന പ്രഖ്യാപനമായിരുന്നു അത്.

വിശ്വാസികൾക്ക് തിരക്കില്ലാതെ ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിൽ ഹിജ്ർ ഇസ്മാഈലിൽ പ്രാർഥന നടത്തുവാനും, ഹജറുൽ അസവദിനെ ചുംബിക്കുവാനും ഹറം കാര്യവിഭാഗ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഹറം പള്ളിയിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടിരുന്നത് ഈ രണ്ട് കർമ്മങ്ങൾക്കായിരുന്നു. അതിനാൽ തന്നെ തിരിക്ക് കാരണം പലർക്കും ഇതിന് സാധിച്ചിരുന്നില്ല. എന്നാൽ പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ എല്ലാവർക്കും പ്രയാസരഹിതമായി ഹിജ്ർ ഇസ്മാഈലിൽ പ്രാർത്ഥന നടത്തുവാനും, ഹജറുൽ അസവദ് എന്ന കറുത്ത കല്ലിനെ ചുംബിക്കുവാനുമാണ് ഇരുഹറം കാര്യാലയം അവസരമൊരുക്കുന്നത്.

സുരക്ഷാ വേലി സ്ഥാപിച്ചിരുന്നതിനാൽ വിശ്വാസികൾക്ക് കഅബയേയും ഖില്ലയേയും സ്പർശിക്കുവാനോ, ഹജറുൽ അസ് വദിൽ ചുംബിക്കുവാനോ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നലെ (ചൊവ്വാഴ്ച) രാത്രി ബാരിക്കേഡുകൾ നീക്കിയതോടെ വിശ്വാസികൾ വീണ്ടും കഅബക്ക് ചുറ്റും ചേർന്ന് നിന്നു.

വർഷങ്ങൾക്ക് ശേഷം ഹറം പള്ളി പൂർണമായും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയ രാത്രിയായിരുന്നു ഇന്നലെ. കഅബയുടെ ഖില്ല പിടിച്ചും, വാതിലിൽ കൈവെച്ചും, കഅബയിൽ മുഖം ചേർത്ത് വെച്ചും തീർഥാടകർ പൊട്ടിക്കരഞ്ഞു. ഹജറുൽ അസ് വദ് ചുംബിക്കുന്നതിനും വിശ്വാസികൾ ആവേശം കാണിക്കുന്നത് കാണാം.

പുതിയ ഉംറ സീസണിൽ മക്കയിലെത്തുന്ന എല്ലാവർക്കും ഇനി കഅബയെ സ്പർശിക്കുവാനും, ഹജറുൽ അസവദിൽ ചുംബിക്കുവാനും അനുമതിയുണ്ടാകും. നാട്ടിലേക്ക തിരിച്ച് പോകാൻ ബാക്കിയുള്ള ഹജ്ജ് തീർഥാടകർക്കും ഇത് അപ്രതീക്ഷിത അവസരമാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോകളും, ചിത്രങ്ങളും കാണാം

 

 

വിലക്ക് നീക്കിയതോടെ ഹജറുൽ ആസവദിനെ ചുംബിക്കുവാൻ ഇന്നലെ രാത്രി മുതൽ തന്നെ വിശ്വാസികളെത്തി

ഇന്നലെ രാത്രിയിലെ മതാഫിലെ കാഴ്ച

 

Share
error: Content is protected !!