മക്കയിൽ കഅബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന സംരക്ഷ വേലികൾ നീക്കം ചെയ്യാൻ നിർദേശം
മക്ക: മക്കയിൽ കഅബക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വേലികൾ (ബാരിക്കേടുകൾ) നീക്കം ചെയ്യാൻ ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നിർദേശം നൽകി. പുതിയ ഉംറ സീസണ് ആരംഭിച്ച പശ്ചാതലത്തിലാണ് നിർദേശം.
തീർഥാടകരുടേയും സന്ദർശകരുടേയും ആത്മീയ അന്തരീക്ഷത്തിലുള്ള ആചാരണങ്ങളും ആരാധനകളും എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് സുദൈസ് പറഞ്ഞു.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിലായിരുന്നു കഅബക്ക് ചുറ്റും ബാരിക്കേടുകൾ സ്ഥാപിച്ചത്. ഇത് സ്ഥാപിച്ചതോടെ വിശ്വാസികൾക്ക് കഅബയെ സ്പർശിക്കുന്നതിനോ, ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണം നീക്കം ചെയ്യാനാണ് ഇരുഹറം കാര്യാലയം മേധാവി നിർദേശം നൽകിയത്. ഇതോടെ വിശ്വാസികൾക്ക് ഇനി മുതൽ കോവിഡിന് മുമ്പുണ്ടായിരന്നപോലെ കഅബയെ ത്വവാഫ് ചെയ്യാനും കർമ്മങ്ങൾ അനുഷ്ടിക്കുവാനും സാധിക്കും.
തീർഥാടകരെ സ്വീകരിക്കുന്നതിനും അവർക്ക് എല്ലാ സേവനങ്ങൾ നൽകുന്നതിനുമായി ഗ്രാൻഡ് മോസ്കിൽ പ്രവർത്തിക്കുന്ന എല്ലാ മേഖലകളുമായും പ്രസിഡൻസി പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും അവർ നൽകുന്ന പരിചരണത്തിനും ശ്രദ്ധയ്ക്കും അൽ സുദൈസ് നന്ദി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക