തിളച്ചുകൊണ്ടിരുന്ന കഞ്ഞി ചെമ്പിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം – വീഡിയോ

തമിഴ് നാട്ടിലെ മധുരയിൽ തിളച്ച് കൊണ്ടിരിക്കുന്ന കഞ്ഞി ചെമ്പിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. മുത്തുകുമാർ എ. മുരുകൻ എന്നയാളാണ് പൊള്ളലേറ്റ് മരിച്ചത്. ജൂലൈ 29 വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയിൽ ഇരിക്കെ ഇന്ന് (ഓഗസ്റ്റ് 2ന്) മരണപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലുടനീളം ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന ഉത്സവമാണ് ‘ആടി വേലി’. ഈ ആഘോഷത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തിൽ കഞ്ഞി തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന കഞ്ഞിപ്പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.

ബോധം പോയ മുത്തുകുമാറിന് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. രക്ഷിക്കാൻ ശ്രമിച്ചവർക്കും െപാള്ളലേറ്റു. തിളച്ച് കൊണ്ടിരുന്ന ചെമ്പായിരുന്നതിനാൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനവും പ്രയാസമായി. ഒടുവിൽ ചെമ്പ് മറിച്ചിട്ടാണ് ഇയാളെ രക്ഷപ്പെടുത്തിയത്. താഴെ വീണശേഷം ഇയാൾ പൊള്ളലേറ്റ ശരീരവുമായി എഴുന്നേറ്റ് നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം

 

 

 

Share
error: Content is protected !!