കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെട്ട മുഴുവൻ മലയാളികളും നാട്ടിൽ തിരിച്ചെത്തി
ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിന് പുറപ്പെട്ട മുഴുവൻ തീർഥാടകരും നാട്ടിൽ മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3.45ന് കൊച്ചി വിമാനത്താവളത്തിലാണ് അവസാന തീർഥാടക സംഘവും തിരിച്ചെത്തിയത്. 304 പേരായിരുന്നു അവസാന സംഘത്തിലുണ്ടായിരുന്നത്. അതിൽ 90 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ഇന്നലെ (ഞായറാഴ്ച) വൈകിട്ട് 7.20നാണ് ഇവരുടെ വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 15 മുതൽ ജിദ്ദയിൽ നിന്നും 21 വിമാനങ്ങളിലായാണ് കേരളത്തിൽ നിന്നുള്ള തീർഥാടകർ മടങ്ങിയെത്തിയത്.
ഞാറാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ബിൽഡിംഗ് നമ്പർ 205 ൽനിന്നാണ് സംഘം യാത്രതിരിച്ചത്. ഈ സംഘത്തിൽ കേരള വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് ഷഫീഖ് P.K, വളണ്ടിയർമാരായ മുഹമ്മത് റൗഫ്, മുഹമ്മത് ഫാരിസ്, തമഴിനാട് വനിത വളണ്ടിയർ നിജാമ എന്നിവർ യാത്രയിൽ കൂടെയുണ്ട്. അവസാന ഹജ്ജ് തീർഥാടക സംഘത്തിന് മക്കയിൽ കെ.എം.സി.സി യാത്രയയപ്പ് നൽകി. യാത്രയപ്പ് സംഘമത്തിന് മക്ക കെ എം സിസി പ്രസിഡൻറ് കുഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ,ട്രഷറർ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, കേരളഹജ്ജ്കമ്മിറ്റി മെമ്പർ ഡോ: i P അബ്ദുസലാം എന്നിവവരും മക്ക കെഎം സി സി യുടെ വളണ്ടിയർമാരും നേതൃത്വംനൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക