അന്വേഷണവുമായി സഹകരിക്കണം; ടി.ജി. മോഹൻദാസിന് ജാമ്യം

തിരുവനന്തപുര: സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി നിർ‍ദേശിച്ചു.

ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിലാണ് ടി.ജി.മോഹൻദാസിനെ പൊലീസ് അറസ്റ്റു ചെയ്തത് തിരുവനന്തപുരം സൈബർ പൊലീസ് സംഘം മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നാണു മോഹൻദാസിനെ പിടികൂടിയത്. ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്.

Share