മഴക്കെടുതി: മരിച്ചവരുടെ എണ്ണം 11 ആയി

തിരുവനന്തപുരം: മഴക്കെടുതിയിൽ ഇതുവരെ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആയതായി റവന്യൂ വകുപ്പ്‌ അറിയിച്ചു. തിരുവനന്തപുരം– 2, ആലപ്പുഴ– 2, ഇടുക്കി– 2, മലപ്പുറം– 4, കോഴിക്കോട്– 1 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. 273 ക്യാമ്പുകളിലായി 7674 പേരെ മാറ്റിപ്പാർപ്പിച്ചു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗീകമായും തകർന്നു. ഇടുക്കിയിൽ 14 വീടുകളാണ്‌ പൂർണമായും തകർന്നത്‌. വീടു തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം സമയബന്ധിതമായി നൽകുമെന്നും റവന്യൂ മന്ത്രി എ പി അനിൽ കുമാർ അറിയിച്ചു.

പത്തനംതിട്ട 75, ആലപ്പുഴ 14, കോട്ടയം 64, ഇടുക്കി 13, എറണാകുളം ഏഴ്, തൃശൂർ ആറ്, കോഴിക്കോട് 36, വയനാട് 28, കണ്ണൂർ 18, കാസർകോട് ആറ് എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം. കാലവർഷക്കെടുതിയിൽ ഇതുവരെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

Share