“പ്രധാനമന്ത്രി മിഠായി വിതരണം ചെയ്യുന്ന തിരക്കിൽ”; മോദിയുടെ മെലഡി വീഡിയോക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി നൽകുന്ന മോദിയുടെ വൈറലായ വീഡിയോയ്ക്ക് എതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ഒരു സാമ്പത്തിക കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

കർഷകർ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരെല്ലാം ദുരിതമനുഭവിക്കുകയാണ്. ഈ സമയം പ്രധാനമന്ത്രി റീലുകൾക്കായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. ഇതിനെ ബിജെപി നേതാക്കൾ കൈയടിച്ച് പ്രോൽസാഹിപ്പിക്കുകയാണ്. ഇത് നേതൃത്വമല്ല, നാടകീയതയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

കഴിഞ്ഞ മൂന്ന് മാസമായി നരേന്ദ്ര മോദി ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടു. രാജ്യത്ത് സാമ്പത്തിക കവചം നിർമിച്ചിട്ടില്ല. പകരം, അദ്ദേഹം മെലോനിക്കൊപ്പം മിഠായി കഴിക്കുകയും വീഡിയോകൾ നിർമിക്കുകയും ചെയ്യുന്ന തിരക്കിലാണെന്ന് രാഹുൽ പരിഹസിച്ചു.

Share
error: Content is protected !!