ശക്തിപ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടായെന്ന് നിരീക്ഷിച്ച് ഹൈക്കമാൻഡ്; കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം

ദില്ലി: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ശക്തിപ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടായെന്ന് നിരീക്ഷിച്ച് ഹൈക്കമാൻഡ്. ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം. പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ദീപ ദാസ്മുൻഷിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടെങ്കിലും ആത്മവിശ്വാസത്തിൽ തന്നെ തുടരുകയാണ് കെ സി പക്ഷം. കെ സി അല്ലാതെ മറിച്ചൊരു തീരുമാനം വരില്ലെന്നു ഇപ്പോഴും പ്രതീക്ഷയുണ്ട്. ചർച്ച തുടരുന്നതിൽ സന്തോഷിച്ചു വി ഡി പക്ഷം. എം എൽ എമാരുടെ എണ്ണത്തിനു അപ്പുറത്തേക്ക് വീണ്ടും നീങ്ങുന്നത് ഗുണകരമെന്നാണ് കണക്ക് കൂട്ടൽ. പ്രതീക്ഷ വിടാതെ ആർ സി ഗ്രൂപ്പും മുന്നോട്ട് തന്നെ. അതേസമയം പരസ്യപ്പോര് നിർത്തണമെന്ന ആഹ്വാനത്തിൽ അണികൾക്ക് നിർദേശം നൽകി ഗ്രൂപ്പ് മാനേജർമാർ. ഇനിയും പ്രകടനവും ഫ്ലെക്സും വന്നാൽ സാധ്യത കുറക്കുമെന്നും നിർദേശം നൽകി.

Share
error: Content is protected !!