വിസിറ്റ് വിസയിലെത്തി മക്കയിൽ ഒളിച്ച് താമസിച്ചു; അനധികൃത ഹജ്ജിന് ശ്രമിച്ച നിരവധി പേർ പിടിയിൽ

മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് വിവിധതരം സന്ദർശന വിസകളിൽ എത്തിയ 42 വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മക്കയിൽ അൽ-ഹിജ്‌റയിലെ ഒരു അനധികൃത കെട്ടിടത്തിൽ താമസിക്കവെയാണ് ഇവരെ പിടികൂടിയത്. ഇവർ ഏത് രാജ്യക്കാരാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. (ചിത്രം പ്രതീകാത്മകം)

നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹജ്ജ് സുരക്ഷാ സേന അറിയിച്ചു. കൂടാതെ, ഇവർക്ക് താമസ സൗകര്യം നൽകിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനായി അധികാരികൾക്ക് കൈമാറിയതായും സേനയുടെ റിപ്പോർട്ടിൽ പറയുന്നു.

ഹജ്ജ് വേളയിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അംഗീകൃത പെർമിറ്റുകളോടെ മാത്രമേ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാവൂ എന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികാരികൾ അറിയിച്ചു.
.
വി​സി​റ്റ് വി​സ​ക​ളി​ലെ​ത്തി​യ​വ​ർ​ക്ക് മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും​ താ​മ​സ സൗ​ക​ര്യ​മോ അ​ഭ​യ​മോ ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ൽ ഒ​രു ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് പി​ഴ​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​മെ​ന്നും മ​ന്ത്രാ​ല​യം അറിയിച്ചു.  ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്ടു​മെ​ന്റു​ക​ൾ, സ്വ​കാ​ര്യ വീ​ടു​ക​ൾ, ഷെ​ൽ​ട്ട​റു​ക​ൾ, തീ​ർ​ഥാ​ട​ക താ​മ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കു​ക​യോ ചെയ്യുന്നവർക്കെതിരെ കർശന നപടി സ്വീകരിക്കും. ദു​ൽ​ഖ​അ്​​ദ ഒ​ന്ന്​ മു​ത​ൽ ദു​ൽ​ഹ​ജ്ജ് 14 വ​രെയാണ് ഈ നിയന്ത്രണം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!