ഹജ്ജിന് ചൂട് കുറക്കും; മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംഗ് ഫാനുകൾ സ്ഥാപിച്ചു

മിന: ഹജ്ജ് ഒരുക്കത്തിൻ്റെ ഭാഗമായി മിനായിലെ കാൽനടപ്പാതകളിൽ 500-ലധികം കൂളിംങ് ഫാനുകൾ സ്ഥാപിച്ചു. 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാതകളിൽ തണലും അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കുകയും ചെയ്യുന്ന ഒരു വലിയ പദ്ധതിയുടെ ഭാഗമായാണിത്. പുണ്യസ്ഥലങ്ങളുടെ മുഖ്യ വികസന അതോറിറ്റിയും മക്ക നഗരത്തിലെയും പുണ്യസ്ഥലങ്ങളിലെയും റോയൽ കമ്മീഷന്റെ എക്സിക്യൂട്ടീവ് വിഭാഗവുമായ കദാന ഡെവലപ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കദാനയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുകയും, അതുവഴി തീർത്ഥാടകർക്ക് അവരുടെ ഹജ്ജ് കർമങ്ങൾ എളുപ്പത്തിലും ശാന്തമായും നിർവഹിക്കാൻ സഹായിക്കുന്ന ഒരു സുഖകരമായ അന്തരീക്ഷം ഒരുക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ നീക്കം തീർത്ഥാടകർക്ക് വലിയ ആശ്വാസം നൽകുമെന്നും, തിരക്കേറിയ ഹജ്ജ് ദിനങ്ങളിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രയോജനകരമാകുമെന്നും കദാന ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. കൂടുതൽ സൗകര്യങ്ങളും മികച്ച സേവനങ്ങളും നൽകി ഹജ്ജ് കർമ്മം കൂടുതൽ സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!