പ്രവാസി നിയമ ലംഘകരുടെ കുത്തൊഴുക്ക്; പ്രശ്ന പരിഹാര കാമ്പയിൻ തടസ്സപ്പെട്ടു

വീസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തങ്ങുന്നവർക്ക് താമസം നിയമ വിധേയമാക്കാനായി  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) പ്രഖ്യാപിച്ച 3 ദിവസത്തെ ക്യാംപെയ്ൻ ജനത്തിരക്കു മൂലം ഇന്നലെ രാവിലെ പതിനൊന്നോടെ നിർത്തിവച്ചു.

ദെയ്റ സിറ്റി സെന്ററിൽ തിങ്കളാഴ്ച വരെ തുടരുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. എ ഹോംലാൻഡ് ഫോർ ഓൾ എന്നു പേരിട്ട ക്യാംപെയ്നിലൂടെ നിയമലംഘകർക്ക് താമസം നിയമവിധേയമാക്കുകയോ നിയമാനുസൃതം രാജ്യം വിടാൻ അവസരമൊരുക്കുകയോ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

വിവരമറിഞ്ഞ് രാവിലെ തന്നെ സിറ്റി സെന്ററിലേക്കു ജനം ഒഴുകിയെത്തി. മണിക്കൂറുകൾക്കകം 25,000ത്തോളം പേർ എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. രാവിലെ 10 മുതൽ രാത്രി 10 വരെ തുടരുമെന്ന് പ്രഖ്യാപിച്ച പരിപാടി 11 മണിയോടെ നിർത്തി വയ്ക്കേണ്ടിവന്നു. നിയമലംഘകരായി ഒട്ടേറെ പേർ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് ഈ തിരക്ക് സൂചിപ്പിക്കുന്നത്.

ഇതനുസരിച്ച് വിപുലമായ സംവിധാനമൊരുക്കി ക്യാംപെയ്ൻ നടത്താനാണ് അധികൃതരുടെ പദ്ധതി. വീസ കാലാവധി ഒരു ദിവസം മുതൽ 10 വർഷം വരെ പിന്നിട്ടവർക്കും ക്യാംപെയിനിൽ പങ്കെടുത്ത് പരിഹാരം തേടാമെന്ന് ജിഡിആർഎഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സലേം ബിൻ അലി നേരത്തെ അറിയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി മുന്നോട്ടു വരുന്നവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ഉറപ്പു നൽകിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!