അറബി പെണ്ണിന് മലയാളി ചെക്കൻ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി സൗദി യുവതി കോഴിക്കോടെത്തി

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മലയാളി പയ്യനെ തേടി സൌദി യുവതി കേരളത്തിലെത്തി. ഏറെ നാളായി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ ചാറ്റിംഗ് ഇടക്കെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. ഇതോടെയാണ് തന്റെ പ്രിയപ്പെട്ടവനെ കാണാനായി സൌദി യുവതി കോഴിക്കോട്ടേക്ക് വിമാനം കയറിയത്.

കാസർഗോഡ് സ്വദേശിയായ ജിയാൻ എന്ന യുവാവിനെ തേടിയാണ് അതീർ എന്ന സൌദി യുവതി കോഴിക്കോട് വിമാനം ഇറങ്ങിയത്. ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നും ഇരുവരും പറയുന്നു.

ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ ഒരു സാധാരണ ചാറ്റിംഗ് ആണ് ഇപ്പോൾ അന്താരാഷ്ട്ര പണയമായി തീർന്നത്. ഒരു പ്രൊഫൈൽ പിക്ചർ പോലും ഇല്ലാത്ത ഐഡി യിൽ നിന്നെത്തിയ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുമ്പോൾ യുവാവ് പ്രതീക്ഷിച്ചിരുന്നില്ല ജീവിതത്തിലെ ഒരു വഴിത്തിരിവിലേക്കുള്ള റിക്വസ്റ്റാണ് വന്നിരിക്കുന്നതെന്ന്. സാധാരണപോലെ തുടങ്ങിയ ചാറ്റ് ദിവസങ്ങളോളം നീണ്ടു. പിന്നീട് അത് പ്രണയമായി മാറി. തൻ്റെ ജീവിതത്തിലെ ആദ്യ പ്രണയമാണിതെന്ന് യുവതി പറയുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പറ്റിക്കാനായി ആരോ ചെയ്യുന്നതാണെന്നാണ് ആദ്യം യുവാവ് വിചാരിച്ചിരുന്നത്. ഫേക്ക് അക്കൌണ്ട് ആണെന്ന ധാരണയിൽ ആദ്യമൊന്നും കാര്യമായി എടുത്തില്ല.  പിന്നീട് യുവതി ശബ്ദ സന്ദേശം അയച്ചു കൊടുത്തു. അപ്പോഴും അറബിയുവതിയാണെന്ന് വിശ്വസിച്ചിരുന്നില്ല. പിന്നീട് യുവതി ഫോട്ടോ അയച്ചു കൊടുത്തു. ഒടുവിൽ രണ്ടും കൽപ്പിച്ച് യുവതി കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് യുവാവ് തൻ്റെ പ്രണയിനിയെ കൂടുതലായി അറിഞ്ഞ് തുടങ്ങിയത്. കേരളം സൌദി പോലയല്ലെന്നം, കൊതുക് ഉള്ള നാടാണെന്നും കേരളത്തിലെ സാമുഹിക പശ്ചാതലം സൌദിയുടേതിൽ നിന്നും വ്യത്യസ്തമാണന്നും യുവാവ് യുവതിയോട് പറഞ്ഞിരുന്നു. എല്ലാറ്റിനോടും വിട്ടുവീഴ്ച ചെയ്യാനും പ്രിയതമനോടൊപ്പം കഴിയാനും ഉറപ്പിച്ചായിരുന്നു യുവതിയുടെ ആഗമനം.

മനസിൽ പ്രണയം മൊട്ടിട്ടുവെങ്കിലും, ഒരിക്കലും കടൽ കടന്ന് യുവതി കേരളത്തിലെത്തുമെന്ന് യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലേക്ക് വരാനായി യുവതി താൽപര്യം പ്രകടിപ്പിച്ചോൾ സമ്മതം നൽകിയെങ്കിലും, മനസിൽ ആശങ്കയും വളർന്നു. യുവതി വരുന്ന കാര്യം വീട്ടിൽ അറിയിച്ചപ്പോൾ ഇത്തരം ആശങ്കകൾ വീട്ടുകാരും പങ്കുവെച്ചു, എങ്കിലും സമ്മതം നൽകുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതി തൻ്റെ കാമുകനെ ആദ്യമായി കണ്ടുമുട്ടിയ രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

തൻ്റെ മാതാപിതാക്കൾ ഈ ബന്ധത്തെ കുറിച്ച് അറിവുള്ളവരാണെന്നും, അവർ ഇതിനോട് പൂർണമായും സഹകരിക്കുന്നവരാണെന്നും യുവതി പറഞ്ഞു.

അറബ് സ്ത്രീകൾ സാധാരണ പർദ്ധ ധരിക്കുന്നവരാണല്ലോ എന്ന ചോദ്യത്തോട് യവതി പറഞ്ഞത് ഇങ്ങിനെ – “സൌദി അറേബ്യ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇവിടെ എത്തിയ ഉടനെ തന്നെ എൻ്റെ പർദ്ധ വലിച്ചെറിഞ്ഞു”

 

കോഴിക്കോട് നിന്നും വയനാട്ടിലേക്കാണ് ഇവർ നേരെയ യാത്ര തിരിച്ചത്. കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇന്ത്യ മുഴുവനായും കാണണമെന്നും മറ്റു രാജ്യങ്ങളും സന്ദർശിക്കണമെന്നും യുവതി ആഗ്രഹം പ്രകടിപ്പിച്ചു. മാത്രവുമല്ല നിയമപരമായി വിവാഹം ചെയ്യാനുള്ള പദ്ധതികളും ഉണ്ട്.

ഇതിനിടെ യുവതിയുടെ വിസ കാലാവധി അവസാനിക്കാനായത് ഇരുവരേയും സങ്കടത്തിലാക്കി. എന്നാൽ മൂന്ന് മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടി ലഭിച്ചത് താൽക്കാലിക ആശ്വാസമായിട്ടുണ്ട്. വിവാഹ ശേഷം സൌദിയിലോ ഇന്ത്യയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും യൂറോപ്പ്യൻ രാജ്യങ്ങളിലോ സെറ്റിൽ ചെയ്യാനാണ് ഇരുവരുടേയും ആഗ്രഹം.

ഇരുവർക്കും നിരവധി പേരാണ് സോഷ്യമീഡിയകളിൽ ആശംസകൾ നേരുന്നത്. വിവിധ ഓണ്ലൈൻ മീഡിയകൾ ഇവരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിമുഖം കാണാം…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!