സ്ത്രീകൾക്കും പള്ളികളില്‍ പ്രവേശിക്കാം; എന്നാൽ പുരുഷന്മാര്‍ക്കൊപ്പം പ്രാര്‍ഥിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല-വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡെൽഹി: മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതിനോ, പ്രാര്‍ഥന നടത്തുന്നതിനോ വിലക്കില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ പള്ളികള്‍ക്കുള്ളില്‍ പുരുഷന്മാര്‍ക്കൊപ്പം പ്രാര്‍ഥിക്കാന്‍ മതത്തില്‍ അനുവാദമില്ലന്നും ബോര്‍ഡ് വ്യക്തമാക്കി. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

മസ്ജിദില്‍ സ്ത്രീകള്‍ക്കും ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്‌ലാമിക് മതഗ്രന്ഥങ്ങളില്‍ വിലക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാര്‍ഥനയും വിലക്കിയിട്ടില്ല. എന്നാല്‍ സ്ത്രീക്കും, പുരുഷനും ഒരേ സ്ഥലത്ത് പ്രാര്‍ത്ഥന നടത്താന്‍ മതം അനുവദിക്കുന്നില്ല. പള്ളി കമ്മിറ്റികള്‍ തന്നെ പള്ളിക്കുള്ളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കുമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എല്ലാ പള്ളി കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

മെക്കയിലും, മദീനയിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഉംറ നടത്തുന്നെണ്ടെന്നും, അതിനാല്‍ മുസ്ലിം പള്ളികളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രാര്‍ഥന നടത്താനും, നിസ്‌കരിക്കരിക്കാനും അനുമതി നല്‍കാന്‍ നിര്‌ദേശിക്കണമെന്നുമാണ് അഭിഭാഷകയായ ഫറ അന്‍വര്‍ ഹുസ്സൈന്‍ ഷെയ്ഖ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളില്‍ ലിംഗത്തിന്റെ പേരിലുള്ള വേര്‍തിരിവ് വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!