വിമാനത്താവളത്തില്‍ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; സേവനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആർടിഎ
ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ–1 ലെ ഡിപ്പാർച്ചർ വിഭാഗത്തിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സർവീസ് ഔട്ട്‌ലെറ്റ് തുറക്കുന്നു ഈ വർഷം മൂന്നാം പാദത്തിലായിരിക്കും ഉദ്ഘാടനം.
സ്വകാര്യ മേഖലയുമായും ഏജന്റുമാരുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള പ്രധാന ആവശ്യകതയാണ് കാഴ്ച പരിശോധന എന്നതിനാൽ, ദുബായിലെ അംഗീകൃത ഒപ്റ്റിക്കലുകളിൽ ഒന്നിൽ നിന്നു പരിശോധന നടത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
തുടക്കത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സേവനം നൽകും. അടുത്ത വർഷം ആദ്യം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂർ സേവനം ലഭ്യമാകും. നാട്ടിൽ നിന്ന് വരുന്നവർക്കും പോകുന്നവർക്കും വിമാനത്താള ജീവനക്കാർക്കും ഇൗ സേവനകേന്ദ്രം ഉപകാരപ്പെടുമെന്ന് ആര്‍ടിഎ ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവേഴ്സ് ലൈസൻസിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക