സോഷ്യല്‍ ഫോറം ഇടപെടല്‍: വാഹനപകടത്തിൽ പരിക്കേറ്റ സാബിറ സലീമിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോയി

സൌദി അറേബ്യയിലെ നജ്റാനില്‍ നിന്നും ഉംറക്കും മദീന സിയാറത്തിനുമായി വന്ന് മക്കയില്‍നിന്നും മദീനയിലേക്കുള്ള യാത്രയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സാബിറയെ തുടര്‍ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോയി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ചികിത്സക്കായി ഇവരെ നാട്ടിലേക്ക് കൊണ്ടുപോയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു അപകടം ഉണ്ടായത്. പുളിക്കല്‍ സലീമും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്. സലീമിന്റെ ഭാര്യ സാബിറ ഗുരുതരമായ പരിക്കുകളോടെ മദീന സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

ഇരുപതു ദിവസത്തെ ചികിത്സക്കക്കിടെ ഇന്‍ഷുര്‍ പരിമിധി അവസാനിച്ചതിനാല്‍ സാബിറയുടെ തുടര്‍ ചികിത്സ പ്രയാസകരമായി. നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊട്ടലുകള്‍ക്കു പുറമെ കാല്‍മുട്ടിന് താഴെയും പൊട്ടിയിയിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ക്ഷതമുണ്ട്. സാബിറയുടെ ചികില്‍ത്സ, സൗദിജര്‍മ്മന്‍ ഹോസ്പിറ്റലില്‍ പ്രയാസകരമായതിനാലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇവരുടെ കൂടെ അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരി മകള്‍ സന്‍ഹയുടെ തുടയെല്ല് പൊട്ടിയിരുന്നു. ഏതാനും ദിവസം മുമ്പ് സന്‍ഹയെ നാട്ടിലേക്ക് തുടര്‍ ചികില്‍ത്സക്ക് പറഞ്ഞയച്ചിരുന്നു. അപകടത്തില്‍പെട്ട സലീം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഇപ്പോഴും തുടരുകയാണ്.

അടിയന്തിരമായി ഹോസ്പിറ്റല്‍ മാറ്റേണ്ടി വന്നതിനാല്‍ ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ സമീപിക്കുകയും അവരുടെ സഹകരണത്തോടെ അഞ്ചു ദിവസത്തോളം പരിചരണത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സാബിറയും മകളും വിസിറ്റിംങ് വിസയിലായിരുന്നതിനാല്‍ യാത്രാരേഖകള്‍ തയ്യാറായി വന്നപ്പോഴേക്കും വിസയുടെ കാലാവധി തീര്‍ന്നിരുന്നു. ഭര്‍ത്താവ് സലിം വെന്റിലേറ്ററില്‍ തീവ്ര പരിചരണത്തിലായതിനാല്‍ സാബിറയുടെ സന്ദര്‍ശന വിസ പുതുക്കല്‍ സാധ്യമായിരുന്നില്ല.

സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍ കുട്ടിയുടെ നേതൃത്വത്തില്‍ അസൈനാര്‍ മാരായമംഗലം, നൗഷാദ് മമ്പാട് എന്നിവര്‍ വിവിധ പാസ്പോര്‍ട്ട് മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും ആശാവഹമായ നടപടിയുണ്ടായില്ല. പിന്നീട് അവസാനശ്രമമെന്ന നിലയില്‍ ജിദ്ദ വിമാനത്താവളത്തിലെ പാസ്സ്പോര്‍ട്ട് വിഭാഗത്തിലുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യാത്രാ രേഖകള്‍ തയ്യാറാക്കി.

പരസഹായമില്ലാതെ അനങ്ങാന്‍ പോലും സാധ്യമല്ലാത്ത സാബിറയെ പരിചരിക്കാന്‍ സോഷ്യല്‍ ഫോറം വനിത പ്രവര്‍ത്തക ഹലീമ ഷാജി യാത്രയാകുന്നത് വരെ കൂടെയുണ്ടായിരുന്നു. മറ്റു സഹായങ്ങള്‍ക്കായി ശിഹാബുദ്ധീന്‍ ഗുഡല്ലൂര്‍, അലി മേലാറ്റൂര്‍, ഷാജി മാരായമംഗലം, മുക്താര്‍ ഷൊര്‍ണുര്‍, യൂനുസ് തുവ്വൂര്‍ എന്നിവരും അവസാനം വരെ സഹായത്തിനുണ്ടായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സാബിറയുടെ പിതാവിനും ബന്ധുക്കള്‍ക്കും പുറമെ എസ്.ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ടി.എ. താഹിര്‍, സലീം തോട്ടക്കര എന്നിവരും ചേര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ തുടര്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദി എയര്‍ലൈന്‍സില്‍ സ്ട്രെച്ചറിനു വേണ്ടി ഭീമമായ തുക നല്‍കിയാണ് നാട്ടിലേക്കയച്ചത്. മദീനയിലെ ഹോസ്പിറ്റല്‍ പരിചരണങ്ങള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ അഷ്റഫ് ചൊക്ലി, റഷീദ് വരവൂര്‍, അബ്ദുല്‍ അസീസ് കുന്നുംപുറം, റഫീഖ് ഗൂഡല്ലൂര്‍, യാസര്‍ തിരുര്‍, മുഹമ്മദ്, വനിതാ പ്രവര്‍ത്തകരായ നജ്മ റഷീദ്, ലബീബ മുഹമ്മദ്, അനു റസ്ലി എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!