ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾ സൗദിയിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജവാസാത്ത്
സൗദിയിലേക്ക് ജോലിക്ക് വരുന്ന ഗാർഹിക തൊഴിലാളികളെ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) മുന്നറിയിപ്പ് നൽകി.
ആദ്യമായി ജോലിക്ക് വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നത് റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ എക്‌സിറ്റ്, റീ എൻട്രി വിസയിൽ അവധി കഴിഞ്ഞ് വരുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമയുടെ ഉത്തരവാദിത്തത്തിൽ സ്വീകരിക്കാമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
ഹൌസ് ഡ്രൈവർ തസ്തിക ഉൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ഈ ചട്ടം ബാധകമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക