80 വർഷങ്ങൾക്ക് മുമ്പ് മക്കയിലുണ്ടായ പ്രളയത്തിൽ, കഅബയുടെ മുറ്റത്ത് വെള്ളക്കെട്ട് ഉയർന്നതിൻ്റെ ഫോട്ടോകൾ

80 വർഷം മുമ്പ് 1941ൽ മക്കയിലുണ്ടായ പ്രളയത്തിൽ മക്കയിലെ ഹറം പള്ളിയിൽ വെള്ളം കയറിയിരുന്നു. കഅബയുടെ മുറ്റത്ത് വളരെ ഉയരത്തിൽ വരെ വെള്ളക്കെട്ട് ഉയർന്നു.

അന്നത്തെ പ്രളയത്തിൽ കഅബയുടെ മുറ്റത്തെ വെള്ളക്കെട്ട് എത്രത്തോളമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കിംഗ് അബ്ദുൽ അസീസ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഫോട്ടോ.

കഅബയുടെ വാതിലിന് മുൻഭാഗത്തായി ആ സമയത്ത് ഉണ്ടായിരുന്ന ആളുകളേയും ഫോട്ടോയിൽ കാണാം 1941-ൽ എടുത്ത ഈ ഫോട്ടോയിൽ ബാനി ശൈബയുടെയും കഅബയുടെയും വാതിൽക്കൽ കഅബയുടെ മുറ്റത്ത് വെള്ളം ഒഴുകുന്നതായി കാണാം.

 

 

1941 ലെ മക്ക പ്രളയം: കിംഗ് അബ്ദുൽ അസീസ് ഹൗസ് പ്രസിദ്ധീകരിച്ച ഫോട്ടോ

 

 

അന്ന് 12 വയസ്സായ ഒരു ബഹറൈനി ബാലൻ നീന്തി ത്വവാഫ് ചെയ്യുന്നത് മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരുന്നു. പിൽക്കാലത്ത് ഷൈക്ക് അൽ അവാദി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം തൻ്റെ 86ാം വയസ്സിലാണ് മരിച്ചത്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!