ബ്ലോക്ക് നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു

സൌദി അറേബിയിലെ ബ്ലോക്ക് നിർമാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ജിസാനിലെ അൽ അഹദിലാണ് സംഭവം. അൽ ഹക്കമി ബ്ലോക്ക് നിർമാണ കമ്പനിയിലുണ്ടായ അപകടത്തിൽ ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശി, രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ  ദീപക് കുമാർ യാദവാണ് മരിച്ചത്. 28 വയസ്സായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാർ യാദവ് സൗദിയിൽ എത്തിയത്.  അവിവാഹിതനാണ്. സഹോദരങ്ങൾ: സന്തോഷ് കുമാർ യാദവ്, സോണി യാദവ്.

നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ നിന്നും ലഖ്നൌവിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് അയക്കും.

നിയമ നടപടികൾ പൂർത്തീകരിക്കാൻ ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അൽ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയിൽ ബാപ്പു വലിയോറ , ഷാജഹാൻ, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജൻ ഗുപ്ത , അൽ ഹക്കമി കമ്പനിയുടെ ഉടമ ഉമർ ഹക്കമി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!