സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 15 പേർക്ക് പരിക്കേറ്റു

സൗദി അറേബ്യയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിസാന്‍ മേഖലയിലെ സ്വാബിയയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

മബൂജ് സിഗ്നലിലേക്ക് കയറിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ റെഡ് ക്രസന്റ് വിഭാഗം ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതായി ജിസാന്‍ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ആദില്‍ അബ്ദു അരീഷി പറഞ്ഞു.

മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. അഞ്ചുപേരുടെ പരിക്കുകള്‍ മിതമായ നിലയിലാണെന്നും ഏഴു പേര്‍ക്ക് നിസ്സാര പരിക്കുകളാണെന്നും ജിസാന്‍ മേഖല റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.

പരിക്കേറ്റവരെ കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രി, പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി, ജിസാന്‍ ജനറല്‍ ആശുപത്രി, സ്വാബിയ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!