പുതിയ ഉംറ സീസണിൽ ഇത് വരെ മൂന്നര ലക്ഷത്തോളം ഉംറ തീർഥാകരെത്തി. ഇന്ത്യയിൽ നിന്ന് എത്തിയത് അര ലക്ഷത്തിലധികം പേർ
ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചത് മുഹറം മുതലാണ്. അന്ന് മുതൽ ഇന്നലെ (ഞായറാഴ്ച) വരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തി. വിവിധ രാജ്യങ്ങളിൽ നിന്നായാണ് ഇവരെത്തിയത്. ഇന്നലെ മാത്രം മദീന വിമാനത്താവളത്തിലെത്തിയത് 5,452 തീർഥാടകരാണ്.
ഈ വർഷം ഉംറ സീസണിൽ മദീനയിലെത്തിയ തീർഥാടകരുടെ എണ്ണം 1,01,000 ആയി ഉയർന്നു. അതേസമയം 22,000 ത്തിലധികം തീർഥാടകർ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോയിട്ടുണ്ട്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കണക്കുകൾ പ്രകാരം ഉംറ സീസൺ മുതൽ ഇന്നലെ വരെ 2,68,000 തീർഥാടകർ വിമാനത്താവളങ്ങൾ വഴി ഉംറക്കെത്തി. കൂടാതെ 29,000 ഉംറ തീർഥാടകർ 9 കരാതിർത്തികളിലൂടെയും ഉംറ ചെയ്യാനെത്തിയിട്ടുണ്ട്. പലമാർഗ്ഗങ്ങളിലൂടെയായി മുഹറം മുതൽ ഇന്നലെ വരെ 3,42,000 ത്തോളം തീർഥാടകർ സൌദിയിലെത്തിയിട്ടുണ്ട്.
ഇത് വരെ ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്. 1,27,000 ത്തിലധികം തീർഥാടകർ ഇന്നലെ വരെ ഇന്തോനേഷ്യയിൽ നിന്ന് മാത്രമായി എത്തി.
90,000 തീർഥാടകരാണ് പാക്കിസ്ഥാനിൽ നിന്നെത്തിയത്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് ഇത് വരെ 54,000 തീർഥാർകർ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.
ഇറാഖിൽ നിന്ന് 36,000 പേരും, യെമനിൽ നിന്ന് 22,000 പേരും, ജോർദാനിൽ നിന്നുള്ള 13,000 തീർഥാടകരും ഇന്നലെ വരെ ഉംറക്കെതിയതായി ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക