ദീര്‍ഘകാലമായി ഖത്തറിൽ കഴിയുന്ന മലയാളി നിര്യാതനായി
ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. സാംസ്‌കാരിക സംഘടനയായ സമന്വയയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സുമ ശശിധരന്‍, മക്കള്‍: ദീപക് ശശിധരന്‍, ആതിര ശശിധരന്‍, മരുമക്കള്‍: ശില്‍പ, നിഥിന്‍.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക