കനത്ത മഴയും പ്രളയവും: പാക്കിസ്ഥാനിൽ ആയിരത്തിലേറെ പേർ മരിച്ചു, മൂന്നര കോടിയോളം പേർക്ക് വീടുകൾ നഷ്ടമായി – വീഡിയോ

പ്രളയവും മഴക്കെടുതിയും രൂക്ഷമായ പാക്കിസ്ഥാനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1003 ആയി. ഇതിൽ 343 പേർ കുട്ടികളാണ്. 3 കോടി 30 ലക്ഷത്തോളം ആളുകൾക്ക് വീടുകൾ നഷ്ടമായി.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. ഇവിടെ മാത്രം 300 പേർ മരിച്ചു. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകളിലും കടുത്ത നഷ്ടമുണ്ടായിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിൽ 37 പേർ മരിച്ചു. ഹെലിക്കോപ്റ്റർ അപകടത്തിൽ ആറ് സൈനിക ഉദ്യോഗ്സഥരും മരിച്ചു.

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റിൽ 166.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയിൽ കൂടുതലാണ്. സിന്ധിലെ മിക്ക ജില്ലകളും പ്രധാന കേന്ദ്രങ്ങളുമായി ബന്ധമറ്റ നിലയിലാണ്. ബലൂചിസ്ഥാനിലും വാർത്താവിനിമയ ബന്ധമില്ല. മിക്ക റോഡുകളും തകർന്നു. സിന്ധിലേക്കും ബലൂചിസ്ഥാനിലേക്കും മാത്രം 10 ലക്ഷത്തിലധികം ടെന്റുകൾ വേണ്ടിവരുമെന്ന് കാലാവസ്ഥ വകുപ്പു മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

 

Share
error: Content is protected !!