ജിദ്ദയിൽ ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങൾ സംരക്ഷിച്ചുകൊണ്ട്, അപകട സാധ്യതയുള്ള ചില കെട്ടിടങ്ങൾ കൂടി പൊളിച്ച് നീക്കും
സൌദി അറേബ്യയിൽ ജിദ്ദയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്താതെ, അപകടസാധ്യതയുള്ള ചില കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ നീക്കം ചെയ്യുമെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രഖ്യാപിച്ചു.
പ്രദേശം സന്ദർശിക്കുന്നവരുടെ സുരക്ഷയും ചരിത്രപരമായ കെട്ടിടങ്ങളുടെ സുരക്ഷയും മുൻനിർത്തിയും, പ്രത്യേക പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ നടപടി.
വ്യവസായ സാംസ്കാരിക പദ്ധതികളുടെ പ്രധാന കേന്ദ്രവും, സംരംഭകരുടെയും സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ തീരുമാനം. ചരിത്രപ്രസിദ്ധമായ ജിദ്ദയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക