സൗദിയിൽ തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ശിക്ഷിക്കാൻ തൊഴിലുടമക്കോ സ്ഥാപനത്തിനോ അധികാരമുണ്ടോ ? മന്ത്രാലയം വിശദീകരിക്കുന്നു

റിയാദ്: ദിവസങ്ങളോളം ജോലിക്ക് ഹാജരാകാത്ത ഒരു ജീവനക്കാരനെ സാമ്പത്തികമായി ശിക്ഷിക്കാൻ തൊഴിലുടമക്കോ, തൊഴിൽ സ്ഥാപനത്തിനോ അവകാശമുണ്ടോ എന്ന അന്വേഷണത്തോട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതികരിച്ചു.

തൊഴിലാളി ജോലിക്ക് ഹാജരാകാത്തതിനുള്ള പിഴകൾ നിശ്ചയിക്കുന്നത് ഇരു കക്ഷികളും തമ്മിലുള്ള തൊഴിൽ കരാർ അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ തൊഴിൽ സ്ഥാപനത്തിനകത്ത് നടപ്പിലാക്കി വരുന്ന ആന്തരിക നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയോ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളിയുടെ നിയമപരമായ അവകാശങ്ങളിൽ ഒന്നാണ് മെഡിക്കൽ ഇൻഷുറൻസ്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 144, സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനം നൽകുന്ന വ്യവസ്ഥകൾ പ്രകാരം, തൊഴിലാളിക്ക് രോഗ പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!