മൂന്ന് ദിവസം മുമ്പ് സൗദിയിൽ നിന്നും ചികിത്സക്കായി നാട്ടിലെത്തിയ മലയാളി യുവാവ് നിര്യാതനായി

സൌദി അറേബ്യയിലെ ജിദ്ദയിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് പരേതനായ കറളിക്കാട്ടിൽ
തണ്ടുപാറക്കൽ മുഹമ്മദ് ഹുസൈൻ്റെ മകൻ മുഹമ്മദ് ജലീൽ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹം ജിദ്ദയിൽ നിന്നും നാട്ടിലെത്തിയത്. അസുഖബാധിതനായിരുന്നതിനാൽ തുടർ ചികിത്സക്കായി എത്തിയതായിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി ജിദ്ദയിലെ ശറഫിയ്യയിലായിരുന്നു ഇദ്ദേഹം.

നാളെ (ശനിയാഴ്ച) രാവിലെ 9 മണിക്ക് പാണ്ടിക്കാട് ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

ഭാര്യ :
അച്ചുതൊടിക ഷജീല  (പാണ്ടിക്കാട്)

മാതാവ് :
പരേതയായ ഫാത്തിമ അച്ചുതൊടിക  (പാണ്ടിക്കാട്)

മക്കൾ :
1. നാദിയ ജലീൽ (സ്കൂൾ വിദ്യാർത്ഥി )
2. നഷ് വ ജലീൽ (സ്കൂൾ വിദ്യാർത്ഥി )

സഹോദരങ്ങൾ :
1. റൗഫ്  (കരുളായി / ജിദ്ദ)
2. മഹമൂദ് (Late)
3. സുനിത ഷാജഹാൻ
4. സാനിത ബാപ്പുട്ടി

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!