സൗദിയിൽ 18ന് താഴെയുള്ള സന്ദർശക വിസയിലുള്ള കുട്ടികളെ ഇഖാമ സംവിധാനത്തിലേക്ക് മാറ്റാം
മാതാപിതാക്കൾ സ്ഥിരമായി സൗദിയിൽ താമസിക്കുന്നവരാണെങ്കിൽ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ സന്ദർശക വീസകൾ ‘റസിഡന്റ് ഐഡന്റിറ്റി’ (ഇഖാമ) ആക്കി മാറ്റാൻ കഴിയുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.
രക്ഷിതാവിന്റെ ഇഖാമ കാലാവധി സന്ദർശക വീസ നീട്ടുന്നതിനു തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വീസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.
എന്നാൽ സന്ദർശക വീസ ദീർഘിപ്പിക്കാൻ വൈകിയാൽ പിഴ ഈടാക്കുമെന്നും അറിയിപ്പിലുണ്ട്. സന്ദർശക കാലാവധി തീയതിക്കു മൂന്നു ദിവസത്തിനു ശേഷമാണു പിഴ ചുമത്തുക
അതേ സമയം സന്ദർശക വിസയിലുളള ആശ്രിതരെ റസിഡൻ്റ് ഐഡൻ്റിറ്റി (ഇഖാമ)യിലേക്ക് മാറ്റുന്നതോടെ, അവർക്ക് ലെവി ബാധകമായിരിക്കും.