ബിജെപിയിലേക്ക് പോകില്ല; പുതിയ പാർട്ടി രൂപീകരിക്കും- ഗുലാം നബി ആസാദ്

കോൺഗ്രസിൽനിന്ന് രാജിവച്ചതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ബിജെപിയിലേക്കുപോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.

‘‘ഞാൻ ജമ്മു കശ്മീരിലേക്കു പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാർട്ടിയുണ്ടാക്കും. പിന്നീട് അതിന്റെ ദേശീയ സാധ്യതകളെക്കുറിച്ച് പരിശോധിക്കും’’ – ആസാദിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനത്തേക്ക് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കും. മേഖലയിൽ തന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് ആസാദിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!