മക്കയിലേക്ക് പോവുകയായിരുന്ന ഉംറ ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു, 18 പേർക്ക് പരിക്ക്

മക്കയിലേക്ക് പോവുകയായിരുന്ന ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനി ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ (ബുധൻ) അപകടത്തിൽപ്പെട്ടത്.

റിയാദ്-ത്വായിഫ് റോഡിൽ നസായിഫ് പാലത്തിന് ശേഷം തായിഫിലേക്ക് പോകകുയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എമർജൻസി ടീമുകൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, മക്ക മേഖലയിലെ റെഡ് ക്രസന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ 11 11 ആംബുലൻസ് ടീമുകളെ സംഭവ സ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിൽ രണ്ട് പേരെ മരിച്ചതായി കണ്ടെത്തി. മറ്റുള്ളവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും റെഡ് ക്രസൻ്റ് വ്യക്തമാക്കി.

മൃതദേഹങ്ങൾ ഒമാനിലേക്ക് കൊണ്ടുപോകുന്നതിനും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ജിദ്ദയിലെ ഒമാൻ കോൺസുലേറ്റ് ജനറലിന്റെയും രാജ്യത്തിലെ ബന്ധപ്പെട്ട അധികാരികളുടെയും ഏകോപനം നിലവിൽ നടക്കുന്നുണ്ടെന്ന് റിയാദിലെ ഒമാൻ എംബസി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!