ഹെല്‍മറ്റ് വെക്കാത്തതിന് പോലീസ് പെറ്റിയടിച്ചു. പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം കട്ടാക്കി ലൈന്‍മാന്‍റെ പ്രതികാരം

ഉത്തര്‍പ്രദേശ് : ഹെല്‍മറ്റ് ഇല്ലാത്ത ബൈക്ക് ഓടിച്ച ലൈന്‍മാനില്‍ നിന്നും അമിതമായ പിഴ ഈടാക്കിയ പോലീസ് നടപടിയോട് മധുര പ്രതികാരം ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. യു.പിയിലെ താനാഭവന്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന് 6000 രൂപയാണ് മൊഹ്ദ് മെഹ്താബ് എന്ന ലൈന്‍മാന്‍റെ  കൈയില്‍ നിന്ന് ഈടാക്കിയത്.

 

പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചാണ് മൊഹ്ദ് പൊലീസിനോടുള്ള പ്രതികാരം തീര്‍ത്തത്. 2000 രൂപ പിഴ ഈടാക്കുന്നതിന് പകരമാണ് 6000 രൂപ പൊലീസ് ഇയാളുടെ കൈയില്‍ നിന്ന് വാങ്ങിയത്. ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് ചൊവ്വാഴ്ചയാണ് പൊലീസ് മൊഹ്ദിന്റെ കൈയില്‍ നിന്ന് പിഴയിടാക്കിയത്. ഇനിയൊരിക്കലും നിയമം ലംഘിക്കില്ലെന്ന് പൊലീസിനോട് കേണു അപേക്ഷിച്ചിട്ടും അവര്‍ അത് ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് മൊഹ്ദിന്റെ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട്, രോഷാകുലനായ മൊഹ്ദിന്റെ താനാഭവന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

 

എന്നാല്‍ സംഭവം ചര്‍ച്ചയായപ്പോള്‍ പൊലീസ് സ്റ്റേഷന്‍ 55,000 രൂപയിലധികം കുടിശ്ശിക വരുത്തിയെന്നും ഇതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കാരണമെന്നും വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ അമിതേഷ് മൗര്യ പറഞ്ഞു.

 

വൈദ്യുതി വിച്ഛേദിക്കല്‍ പ്രതികാരമായിട്ടല്ലെന്നാണ് സബ് ഡിവിഷണല്‍ ഓഫീസര്‍ പുഷ്പ് ദേവ് പറഞ്ഞു. ലൈനില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെത്. കുറച്ച് സമയത്തിന് ശേഷം വൈദ്യുതി വിതരണം പുനരാരംഭിച്ചു. കുറഞ്ഞ സമയത്തേക്ക് മാത്രമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് താനാഭവന്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനില്‍ കുമാര്‍ സിംഗും അവകാശപ്പെടുന്നുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാകാം ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share
error: Content is protected !!