കെ.എം. ബഷീറിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. ബഷീറിന്റെ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.