ഇന്ത്യയില്‍ 5ജി ​സേ​വ​നം ഒ​ക്ടോ​ബ​ർ 12 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5ജി ​സേ​വ​നം ഒ​ക്ടോ​ബ​ർ 12 മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു 5ജി ​ലേ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യാ​ണ് ലേ​ല​ത്തി​ലൂ​ടെ ന​ട​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ഗ​ര​ങ്ങ​ളി​ലാ​യി​രി​ക്കും 5ജി ​സേ​വ​നം ല​ഭ്യ​മാ​കു​ക. തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും സേ​വ​നം വ്യാ​പി​പ്പി​ക്കും.

 

ടെ​ലി​കോം ക​ന്പ​നി​ക​ൾ 5ജി ​സേ​വ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി. ഭാ​ര​തി എ​യ​ർ​ടെ​ൽ, വി ​ഐ, റി​ല​യ​ൻ​സ് ജി​യോ, അ​ദാ​നി ഗ്രൂ​പ്പ് എ​ന്നി​വ​രാ​ണ് 5ജി ​സേ​വ​ന​ത്തി​നാ​യി ലേ​ല​ത്തി​ൽ സ്പെ​ക്ട്രം സ്വ​ന്ത​മാ​ക്കി​യ​ത്.

 

 

Share
error: Content is protected !!