സൗദിയിൽ കാല് തെന്നിവീണ് അപകടം പറ്റിയതിനെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
സൌദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ ദിവസം മരിച്ച മലയാളിയുടെ മൃതദേഹം നാളെ (വെള്ളിയാഴ്ച) പുലർച്ചെ നാട്ടിലെത്തും. മലപ്പുറം പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പെരുമ്പൻ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ മജീദിൻ്റെ (52) മൃതദേഹമാണ് നാളെ ബഹറൈൻ വഴി കോഴിക്കോട് വിമാനത്താവളത്തിലെത്തുക.
GF 260 നമ്പർ ഗൾഫ് എയർ വിമാനത്തിൽ പുലർച്ചെ 4.45ന് മൃതദേഹം നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. രാവിലെ 8 മണിക്ക് ചെരക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും
മുപ്പത് വർഷത്തോളമായി അബ്ദുൽ മജീദ് പ്രവാസ ജീവതം നയിക്കുന്നു. കാല് തെന്നി വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ അബ്ദുൽ മജീദ് പതിമൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ 18ാം തിയതി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽവെച്ചാണ് മരണപ്പെട്ടത്. മകൻ മുബഷിർ ജിദ്ദയിലുണ്ട്. പരേതയായ ആയിഷയാണ് മാതാവ്.
ജിദ്ദ KMCC വെൽഫെയർ വിംഗിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഭാര്യ : കമ്പംകോടൻ സൈനബ.
മക്കൾ :
1. മുബഷിർ (ജിദ്ദ)
2. സൈമ
മരുമക്കൾ :
1. പള്ളിപ്രം മൻസൂർ (പീടികപ്പടി, ചെരക്കാപറമ്പ്)
2. വറോടൻ റിൻഷിയ (അലനല്ലൂർ)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാല് തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി