മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് തീരുമാനം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ലിം​ഗസ​മ​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ നി​ല​പാ​ടി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​ലെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ലെ ലിം​ഗ​സ​മ​ത്വ ഇ​രി​പ്പി​ടം എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്കി.

ലിം​ഗ​സ​മ​ത്വ ഇ​രി​പ്പി​ടം എ​ന്ന​തി​നു പ​ക​രം സ്കൂ​ള്‍ അ​ന്ത​രീ​ക്ഷ​മെ​ന്നാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​സ​മൂ​ഹ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ ക​ര​ട് സ​മീ​പ​ന രേ​ഖ​യി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. പൊ​തു​സ​മൂ​ഹ​ത്തി​ന് ച​ർ​ച്ച​യ്ക്കു ന​ല്‍​കാ​ന്‍ എ​ൻ​സി​ഇ​ആ​ർ​ടി​ആ​ണ് ക​ര​ട് സ​മീ​പ​ന രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്.

 

ആ​ൺ​കു​ട്ടി​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തു​ന്ന​തി​നെ മു​സ്‌​ലിം ലീ​ഗും കോ​ൺ​ഗ്ര​സും വി​മ​ർ​ശി​ച്ചി​രു​ന്നു. മു​സ്‌​ലിം സം​ഘ​ട​ന​ക​ളും എ​തി​ർ​പ്പ് അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്നു. അ​തേ​സ​മ​യം, പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ ക​ര​ടി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് സ​മ​സ്ത പ്ര​തി​ക​രി​ച്ചു.

 

 

Share
error: Content is protected !!