ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി – ചിത്രങ്ങൾ

ഒമാനിൽ വ്യാപാര സ്ഥപാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

“മത്ര വിലായത്തിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിക്ക് കീഴിലുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി” ഔദ്യോഗിക പ്രസ്‍താവനയിലൂടെ അധികൃതർ അറിയിച്ചു.

കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും” ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!