കുവൈത്തിൽ പരിശോധന ശക്തമായി തുടരുന്നു. ഓരോ ദിവസവും പിടിയിലാകുന്നത് നിരവധി പ്രവാസികൾ
കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 230 പ്രവാസികളെയാണ് അറസ്റ്റ് ചെയ്‍തത്. മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലാണ് ഇന്നലെ അധികൃതര്‍ പരിശോധനയ്ക്കെത്തിയത്. ഫര്‍വാനിയയിലെ വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനയും നടത്തി.
ജലീബ് അല്‍ ശുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളില്‍ നിന്ന് 17 പേരാണ് പിടിയിലായത്. ഇവരില്‍ 15 പേരും താമസ നിയമലംഘകരായിരുന്നു. വാഹന മോഷണത്തിന്റെ പേരില്‍ പൊലീസ് അന്വേഷിച്ചിരുന്ന ഒരാളെയും അറസ്റ്റ് ചെയ്‍തു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്ന നാല് പേരും ഒരു തെരുവ് കച്ചവടക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അഹ്‍മദി ഏരിയയില്‍ നടത്തിയ പരിശോധനയില്‍ 87 പേര്‍ അറസ്റ്റിലായി.
താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്ന ഏഴ് പേരും ഫിന്റാസില്‍ മദ്യം നിര്‍മിക്കുകയായിരുന്ന നാല് പ്രവാസികളെയും അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തിരുന്നു.
രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്തിരുന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് പ്രവാസികളെയാണ് ഓരോ ദിവസവും അറസ്റ്റ് ചെയ്യുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
تنفيذا لتوجيهات من معالي نائب رئيس مجلس الوزراء وزير الداخلية الشيخ / طلال خالد الأحمد الصباح
استمرار الحملة وتكثيفها على المهبولة والجليب وحملة مفاجئة على الفروانيه pic.twitter.com/p2FAXF5oMf— وزارة الداخلية (@Moi_kuw) August 23, 2022