‘സ്വയംഭോഗ ജിഹാദ്’: മുസ്ലീംങ്ങൾക്കെതിരെ പുതിയ ആരോപണം, ഹിന്ദുക്കൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് – വീഡിയോ

ഇന്ത്യയിലെ മുസ്ലീംങ്ങൾക്കെതിരെ  നിരവധി ജിഹാദ് ആരോപണങ്ങൾ നിലനിൽക്കെ, പുതിയൊരു ജിഹാദ് ആരോപണവുമായി മത്സര പരീക്ഷാ പരിശീലകൻ ലളിത് സർദാന രംഗത്ത്. ഹിന്ദുകുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമായതായി ലളിത് സർദാന ആരോപിക്കുന്നു. ഹിന്ദു കുട്ടികൾക്കിടയിൽ ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് മുസ്ലീം കുട്ടികളാണ്. ജിഹാദിൻ്റെ ഭാഗമായാണിതെന്നാണ് സർദാനയുടെ വിചത്ര വാദം.

മുസ്ലീം യുവാക്കൾ ഹിന്ദു യുവാക്കളെ അശ്ലീല സിനിമകൾ കാണിക്കുകയും സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വിചിത്രമായ വീഡിയോയിലാണ് ഇദ്ദേഹം ആരോപിക്കുന്നത്. ജെഇഇ, നീറ്റ്, ഉൾപ്പെടെയുള്ള നിരവധി പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന പരിശീലകനാണ് ലളിത് സർദാന എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അശ്ലീല വിഡിയോകൾ കാണുന്ന ഹിന്ദുകുട്ടികൾ ആവേശം കൊള്ളുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെ സ്വയംഭോഗം ചെയ്യുന്നതിലൂടെ ഹിന്ദുക്കളുടെ ലൈംഗിക ശേഷി ക്രമേണ കുറയും. ഹിന്ദുക്കളുടെ ലൈംഗിക ശേഷി കുറക്കാനുള്ള ഈ ജിഹാദ് വ്യാപകമാണെന്നും രണ്ടര മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

സ്വയംഭോഗ ജിഹാദിന്റെ ഭാഗമായി ഇപ്പോൾ വെബ് സീരീസിലും വീഡിയോകളും ഇവർ നിർമ്മിക്കുന്നുണ്ട്. ഇതിലെല്ലാം നിലവിൽ മുതിർന്നവർക്ക് വേണ്ടി ഇറക്കുന്ന സിനിമകളിലെ നിർമ്മാതാക്കളും അഭിനേതാക്കളുമാണ് അഭിനയിക്കുന്നത്. അവരെല്ലാം മുസ്ലീങ്ങളാണ്. അദ്ദേഹം പറഞ്ഞു.

ഹിന്ദു യുവാക്കൾക്കിടയിലാണ് ഈ സിനിമകൾ പ്രചരിപ്പിക്കുന്നത്. മുസ്ലീംഗൾ ഇത് കാണില്ല. ഈ സിനിമകൾ കണ്ടുകഴിഞ്ഞാൽ, നിങ്ങൾ ആവേശഭരിതരാകുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പങ്കാളികളെ അന്വേഷിക്കുകയും ചെയ്യും. അത് ലഭിച്ചില്ലെങ്കിൽ, നിങ്ങൾ സ്വയംഭോഗം ചെയ്യും. ഹിന്ദു യുവാക്കളെ നശിപ്പിക്കാനും അവരുടെ ശക്തിയും പ്രത്യുൽപാദന ശക്തിയും കുറയ്ക്കാനുമുള്ള ഗെയിം പ്ലാനും പുതിയ ജിഹാദുമാണിത് – സർദാന പറഞ്ഞു.

ഹിന്ദു പെൺകുട്ടികളും ഈ വെബ് സീരീസ് കാണുന്നു. ഈ പെൺകുട്ടികൾ പിന്നീട് ‘അവിഹിത’ പങ്കാളിത്തത്തിൽ ഏർപ്പെടും. മുസ്ലിം പെൺകുട്ടികൾക്ക് അത്ര സ്വാതന്ത്ര്യമില്ലാത്തതിനാൽ അവർക്കിടയിൽ ഇതൊന്നും സംഭവിക്കില്ല. അവർ എന്ന് സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

 

വീഡിയോ കാണാം

 

 

സർദാനയുടെ വിവാദ വിഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്. 1997 മുതൽ എൻട്രൻസ് പരിശീലന രംഗത്തു​ള്ള ലളിത് സർദാന ​ഐ.​ഐ.ടിയിൽ നിന്ന് ബിരുദം നേടിയയാളാണെന്നാണ് വെബ്സൈറ്റിൽ അവകാശപ്പെടുന്നത്.

സർദാനയുടെ പ്രശസ്തി രാജ്യം മുഴുവൻ വ്യാപിക്കുന്നുവെന്നും പാകിസ്ഥാനിലും അദ്ദേഹത്തിന്റെ അനുയായികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ഇദ്ദേഹത്തിൻ്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.  കൂടാതെ മികച്ച അധ്യാപന വൈദഗ്ധ്യത്തിനൊപ്പം, അദ്ദേഹം നൽകിയ ഉദാഹരണങ്ങളും അദ്ദേഹത്തിന്റെ ക്ലാസുകളിൽ പരാമർശിച്ച ചോദ്യങ്ങളും JEE, NEET, AIIMS, KVPY, Olympiads എന്നിവയിൽ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും സർദാനയുടെ ക്ലാസുകളിൽ നിന്നുള്ളതാണെന്നും വെബ് സൈറ്റിൽ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ഐഐടി, നീറ്റ് തുടങ്ങിയ പരീക്ഷകളെ അഭിമുഖീകരിച്ചപ്പോൾ, ചോദ്യപേപ്പർ ലളിത് സർദാന സാർ ഉണ്ടാക്കിയതാണെന്ന് അവർക്ക് തോന്നിപോയെന്നും അവകാശവാദമുണ്ട്.

എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിന് വെറും 102K സബ്‌സ്‌ക്രൈബർമാർ മാത്രമേ ഉള്ളൂ. മിക്ക വീഡിയോകൾക്കും 500-ൽ താഴെ കാഴ്ചകളാണുള്ളതെന്നും സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!