പറക്കാനൊരുങ്ങുമ്പോൾ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടു; ഇൻഡിഗോ വിമാനം യാത്ര റദ്ധാക്കി, യാത്രക്കാരെ തിരിച്ചിറക്കി

എഞ്ചിൻ തകരാർ കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം യാത്ര റദ്ധാക്കി. ഇന്ന് ഗോവ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 6097 വിമാനമാണ് യത്ര തകരാർ മൂലം യാത്ര റദ്ധാക്കിയത്. ഏപ്രണിൽ നിന്ന് റൺവേയിലേക്ക് നീങ്ങി തുടങ്ങിയതിന് ശേഷമാണ് തകരാർ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വിമാനം ഏപ്രണിലേക്ക് തിരിച്ച് കൊണ്ടു വന്നു യാത്രക്കാരെ പുറത്തിറക്കി. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിടുമെന്ന് ഗോവ എയർപോർട്ട് ഡയറക്ടർ SVT ധനംജയ റാവു.

183 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 187 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എയർബസ് എ320 ശ്രേണിയിൽപെട്ട വിമാനമാണ് തകരാറിലായത്.

വിമാനം ഉച്ചയ്ക്ക് 2.30ന് മുംബൈയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നിരുന്നാലും, വിമാനക്കമ്പനിയുടെ മറ്റു സംവിധാനങ്ങളിൽ യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷയിൽ യാത്രക്കാർ ഗോവ വിമാനത്താവളത്തിൽ തുടരുകയാണ്.  ഇന്ന് തന്നെ മിക്ക യാത്രക്കാരെയും ഇതര വിമാനങ്ങളിൽ യാത്രയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർലൈൻ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഡൽഹി-കൊൽക്കത്ത ഇൻഡിഗോ വിമാനം ലാൻഡിംഗിന് മുമ്പ് വിമാനത്തിനകത്ത്  പുക കണ്ടെത്തിയതിനെത്തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. എന്നിരുന്നാലും, എല്ലാ യാത്രക്കാരും സുരക്ഷിതരായിരുന്നു, ക്യാബിൻ ക്രൂവും പൈലറ്റുമാരും ഉൾപ്പെടെ ആർക്കും അപകടമൊന്നും സംഭവിച്ചിരുന്നില്ല.


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Share
error: Content is protected !!