സൗദിയിൽ നിയമവിരുദ്ധമായി ജോലി ചെയ്ത ഇരുപതോളം എഞ്ചിനീയർമാർ പിടിയിലായി

സൌദിയിൽ നിയമ വിരുദ്ധമായി എഞ്ചിനീയറിംഗ് ജോലികളിൽ ഏർപ്പെട്ട ഇരുപതോളം കേസുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിരവധി എഞ്ചിനീയറിഗ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ്  നിയമ ലംഘനങ്ങൾ കണ്ടെത്തിയതെന്ന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് അറിയിച്ചു.

എഞ്ചിനീയറിംഗ് ജോലിചെയ്യാൻ പ്രൊഫഷണൽ അക്രഡിറ്റേഷൻ ലഭിക്കാത്ത എഞ്ചിനീയറെ ജോലിക്ക് നിയമിക്കുക, പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടാതെ എഞ്ചിനീയറിംഗ് ജോലി ചെയ്യുക, പ്രൊഫഷണൽ ഗ്രേഡുകളിൽ രേഖപ്പെടുത്തിയതല്ലാത ജോലി ചെയ്ത് ആൾമാറാട്ടം നടത്തുക, തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

നിയമലംഘകർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനാണ് ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതെന്ന് അതോറിറ്റി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!