സൗദിയിൽ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയിരുന്ന വൻ സംഘം പിടിയിൽ

സൗദിയിൽ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്തിയിരുന്ന സംഘം പിടിയിലായതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 11 അംഗ സംഘമാണ് പടിയിലായത്. സംഘത്തിൽ സ്വദേശികളും വിദേശികളുമുണ്ട്.

വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥർ ചമഞ്ഞ് ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് ഒടിപി കൈക്കലാക്കിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. തന്ത്രപൂർവ്വം ഐഡി നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം, അക്കൌണ്ട് നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക പോലുള്ള കാരണങ്ങൾ പറഞ്ഞ് ഒടിപി കൈക്കലാക്കും. ശേഷം ഉപഭോക്താക്കളറിയാതെ മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

അബ്ഷിർ പ്ലാറ്റ് ഫോം വഴി ബാങ്ക് അക്കൌണ്ടുകളിലേക്കും സർക്കാർ സർവ്വീസുകളിലേക്കും പ്രവേശിക്കുന്നതിനായി ആക്സസ് കോഡുൾപ്പെടെയുള്ള വിവരങ്ങൾ ഇരകളിൽ നിന്നും ചോർത്തിയതിൻ്റെ നിരവധി ടെക്സ്റ്റ് മെസ്സേജുകൾ അന്വേഷണ സംഘം കണ്ടെത്തി.

ഇത്തരം തട്ടിപ്പു സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ച് സാമൂഹിക അവബോധം വളർത്തും വിധം ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!