കഴിഞ്ഞ ഹജ്ജിന് അവസരം ലഭിക്കാത്തവർക്ക് അടുത്ത ഹജ്ജിന് അവസരം നൽകാൻ നീക്കം. 65 കഴിഞ്ഞവർക്ക് 25 ശതമാനം സീറ്റ് നീക്കിവെക്കും

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച പശ്ചാതലത്തിലായിരുന്നു കഴിഞ്ഞ ഹജ്ജ് കർമ്മം നടന്നത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലും കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടെ സൗദിക്കകത്തുള്ളവർക്ക് മാത്രമായിരുന്നു ഹജ്ജ് ചെയ്യാൻ അവസരം. അതും പരിമിതമായ തീർഥാടകർക്ക് മാത്രം.

കോവിഡ് വ്യാപനം ആരംഭിച്ച ശേഷമുള്ള ആദ്യ ഹജ്ജിന്, 2020 ൽ 1,000 ആഭ്യന്തര തീർഥാടകർക്ക് മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. തൊട്ടടുത്ത വർഷം 2021ൽ,  50,000 ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് അവസരം നൽകി. എന്നാൽ ഈ വർഷം പൂർത്തിയാക്കിയ ഹജ്ജിന് 10 ലക്ഷം തീർഥാടകർക്ക് അവസരം നൽകിയിരുന്നു. ഇതിൽ എട്ടര ലക്ഷവും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. എങ്കിലും കോവിഡിന് മുമ്പുള്ള കാലങ്ങളെപോലെ വരാൻ തീർഥാകർക്ക് അവസരം നൽകിയിരുന്നില്ല.

കോവിഡ് പൂർണമായും വിട്ടുമാറാത്ത സാഹചര്യമായിരുന്നതിനാൽ ഈ വർഷവും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരുന്നില്ല. അതിൽ പ്രധാനമായിരുന്നു 65 വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജ് ചെയ്യാൻ ഇത്തവണ അവസരം നൽകാതിരുന്നത്. ഈ നിയന്ത്രണത്തിലൂടെ സൗദിക്കകത്തും പുറത്തുമുള്ള നിരവധി പേർക്ക് ഇത്തവണ ഹജ്ജ് ചെയ്യാൻ സാധിക്കാതെ പോയി. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തീർഥാടകരാണ് ഈ നിയന്ത്രണത്തിലൂടെ ഇത്തവണ ഹജ്ജിന് വരാനാകാതെ പ്രയാസത്തിലായത്.

എന്നാൽ വരാനിരിക്കുന്ന ഹജ്ജിന് 65 വയസ്സിന് മുകളിലുള്ള തീർഥാകർക്ക് ആകെ സീറ്റിന്റെ 25 ശതമാനം നീക്കിവെക്കുമെന്നാണ് റിപ്പോർട്ട്. ഇതിലൂടെ കഴിഞ്ഞ ഹജ്ജിന് വരാൻ സാധിക്കാത്തവർക്ക് ഹജ്ജിനെത്താനാകുമെന്ന് പ്രതീക്ഷിക്കാം. വിദേശ രാജ്യങ്ങളിലെ തീർഥാടകർക്കും ഈ ഇളവ് ലഭിക്കുമെന്നാണ് സൂചന. മാത്രവമല്ല ഈ വർഷം കൂടുതൽ തീർഥാടകർക്ക് അനുമതി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

വരാനിരിക്കുന്ന ഹജ്ജിന് സജീവമായ മുന്നൊരുക്കങ്ങൾ ഇതിനോടകം സൌദിയിൽ ആരംഭിച്ചു കഴിഞ്ഞു. സൗദിക്കകത്ത് നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 28) അഥവാ സഫർ 1 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തു.

കഴിഞ്ഞ ഹജ്ജിന് ന്ൽകിയിരുന്ന മൂന്ന് പാക്കേജുകൾക്ക് പുറമെ ഇക്കണോമി 2 എന്ന പേരിൽ നാലാമതൊരു പാക്കേജ് കൂടി അടുത്ത വർഷം ഉൾപ്പെടുത്തുന്നുണ്ട്. മറ്റ് മൂന്ന് പാക്കേജുകളെ അപേക്ഷിച്ച് നിരക്ക് കൂറഞ്ഞ പാക്കേജാണിത്. ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവർക്ക് മിനക്ക് പുറത്തുള്ള കെട്ടിടങ്ങളിലായിരിക്കും താമസ സൗകര്യം.

അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 28) ആരംഭിക്കുന്ന ഹജ്ജ് രജിസ്‌ട്രേഷനിൽ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുന്നവർക്ക് തെരഞ്ഞെടക്കുന്ന പാക്കേജുകൾക്കുള്ള ഫീസ് രണ്ട് ഘഢുക്കളായി അടക്കാൻ സൗകര്യമുണ്ടാകും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി 72 മണിക്കൂറിനുള്ളിൽ ആദ്യ ഘഢു അടക്കണം. ഡിസംബർ 24ന് മുമ്പായാണ് രണ്ടാം ഘഢു അടക്കേണ്ടത്. എന്നാൽ വൈകി രജിസ്റ്റർ ചെയ്യുന്നവർ ഡിസംബർ 24ന് ശേഷം ഒറ്റത്തവണയായി പണമടക്കേണ്ടി വരും. ഇത്തവണ നറുക്കെടുപ്പിലൂടെ തീർഥാടകരെ തെരഞ്ഞെടുക്കുന്ന രീതി ഉണ്ടാകില്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!