വില്‍പനക്ക് തയ്യാറാക്കിവെച്ച 140 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത്തില്‍ മദ്യ ശേഖരവുമായി പ്രവാസി യുവാവ് പിടിയിലായി. അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. 140 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്‍പനയ്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കുവൈത്തില്‍ അനധികൃത പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക