കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, 10 അടി ഉയരത്തിലേക്ക് തെറിച്ച് വീണ ഭാര്യ ഗുരുതരാവസ്ഥയിൽ – വീഡിയോ

മലപ്പുറം കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. അബ്ദുൽ ഖാദർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി 10 അടിയിലേറെ ഉയരത്തിലേക്കാണ് തെറിച്ച് വീണത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

അമിത വേഗത്തിൽ അശ്രദ്ധമായെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതുകണ്ട് സ്കൂട്ടർ പരമാവധി ഇടതുവശത്തേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചി തെറുപ്പിച്ച് മുന്നോട്ട് പോയി.

 

 

കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുതകര്‍ന്നു. മതിലില്‍നിന്ന് തകര്‍ന്നുവീണ ചെങ്കല്ലുകള്‍ക്കിടയില്‍നിന്ന് അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

അപകടമുണ്ടാക്കിയ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനുശേഷമാണ് നിന്നത്. കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് നിസ്സാരപരിക്കുണ്ട്.

കാര്‍ എതിര്‍ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന് സ്‌കൂട്ടറില്‍ ഇടിയ്ക്കുന്നതും സ്‌കൂട്ടര്‍ യാത്രക്കാര്‍ തെറിച്ചുവീഴുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അല്‍ ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ഖാദര്‍ ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!