നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു
കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.
വെള്ളിയാഴ്‍ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‍കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്‍ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശനിയാഴ്‍ച മരണപ്പെടുകയായിരുന്നു.
ഭാര്യ – സാജിദ. മക്കള്‍ – ഫൈസല്‍, മഹ്‍മൂദ് സാജിദ്, സഫ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക