സൗദിയുടെ വിവിധ പ്രദേശങ്ങളിൽ രാത്രി 10 മണിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

റിയാദ്: വരും മണിക്കൂറുകളിൽ സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൽ നിന്നുള്ള അറിയിപ്പിൻ്റെ അടുസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ശനിയാഴ്ച ഉച്ചക്ക് 1 മണിമുതൽ രാത്രി 10 മണിവരെ അൽ-ഖസിം, അൽ-ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്.

കൂടാതെ കാഴ്ചയെ ബാധിക്കും വിധം പൊടിക്കാറ്റുയരും. ആലിപ്പഴ വർഷവും, ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!