അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് നന്തി ഇരുപതാം മൈല്‍ സ്വദേശി കുറ്റിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ റഹൂഫ് (42) ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

ട്രേഡിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: ഫാത്തിമ, ഭാര്യ: ഷമീന, മക്കള്‍: ലിയ ഫാത്തിമ, മെഹ്‌സ.

സഹോദരങ്ങൾ: ജംഷീദ് (കുവൈറ്റ്), റിയാസ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!